തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

February 7, 2011

പെങ്ങളെ മാപ്പ്......


എനിക്കുണ്ടായ ഒരു സംശയം നമ്മള്‍ യഥാര്ത്ഥത്തില്‍ ആരെയാണ് പേടിക്കേണ്ടത് കാലനെയോ കാലത്തെയോ.? എന്തായാലും മനുഷ്യന് ഇപ്പോള്‍ പേടി കാലനെയല്ല മറിച്ചു കാലത്തെയാണ്....കാരണം ഇപ്പോള്‍ നമ്മുടെ കര്ണ്ണപഥങ്ങളില്‍ എത്തുന്ന വാര്ത്തകള്‍ എന്താണ്..ഈ രാജ്യത്ത് സ്വസ്ഥമായി ഒരു പെണ്കു്ട്ടിക്ക്‌ യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥ. ജീവനേക്കാള്‍ വിലയുള്ള തന്‍റെ മാനം രക്ഷിക്കാന്‍ വേണ്ടി ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് ചാടിയ ആ പെണ്കുട്ടിയെ,, തലയ്ക്കടിയെറ്റ്‌ ബോധക്ഷയം സംഭവിച്ച ആ പെണ്കുട്ടിയെ മാനഭംഗപെടുത്തിയ ആ കാട്ടാളനെ മനുഷ്യരുടെ ഗണത്തില്പ്പെ ടുത്താന്‍ സാധിക്കുമോ?
ഒരു പാടു സ്വപ്നങ്ങളുമായി യാത്ര ചെയ്ത ആ പെണ്കുട്ടി, മണിക്കൂരുകള്ക്കുള്ളില്‍ തന്‍റെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ എത്തേണ്ട ആ പെണ്കുട്ടി പക്ഷെ ഒരു മനുഷ്യന്‍, അല്ല മൃഗം, പക്ഷെ ഇയാളെ മൃഗത്തോടു താരതമ്യപെടുത്താന്‍ കഴിയില്ല കാരണം മൃഗങ്ങള്‍ പോലും ഈ ക്രൂരത ചെയ്യില്ല ഇയാളെ മൃഗതോടു താരതമ്യപെടുത്തിയാല്‍ അത് മൃഗങ്ങള്ക്ക് തന്നെ നാണക്കേടാണ്......
ഈ കാട്ടാളനെ കൊലകുറ്റം ചുമത്തി ജയിളിലടയ്ക്കുക അല്ല വേണ്ടത് മറിച്ചു ചെത്തിയരിയണം എന്നാലേ പഠിക്കൂ.... ഇവിടെ കാട്ടാളനായത് ഗോവിന്ദചാമി ആണെങ്കില്‍ ഒരു പാടു പേര്‍ ഭരണത്തിലും പട്ടാളത്തിലും ഉണ്ട് ആ കഥകള്‍ ആണ് നാം അനുദിനം കേട്ട് കൊണ്ടിരിക്കുന്നതും.. ഈ ഗോവിന്ദചാമി സാധാരണക്കാരന്‍ ആയത് കൊണ്ടു കൈയാമം വെച്ച് തുരിങ്കിലടച്ചു അപ്പോഴും ഇതേ കുറ്റം ചെയ്തവര്‍ തന്നെ സമൂഹത്തില്‍ പരസ്യമായി സ്വൈര്യവിഹാരം നടത്തുന്നുണ്ട്... ഇത്പോലെയുള്ള എത്രയോ സഹോദരിമാര്‍ ആണ് ഗുജുരാത്തിലും ഒറീസ്സയിലും ചീന്തിയെറിയപെട്ടത്.
എനിക്ക് ആ പെണ്കുതട്ടികളോട് പറയാനുള്ളത് മാപ്പാണ്... കാരണം ഈ ക്രൂരന്മാര്‍ മനുഷ്യവര്ഗം എന്ന് പെങ്ങളെ നിങ്ങള്‍ വിചാരിച്ചു പോയെങ്കില്‍ മാപ്പ് ഒരു വട്ടമല്ല പലവട്ടം മാപ്പ്.........

2 comments:

  1. അവള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം... :(

    ReplyDelete
  2. എനിക്ക് ആ പെണ്കുട്ടികളോട് പറയാനുള്ളത് മാപ്പാണ്... കാരണം ഈ ക്രൂരന്മാര്‍ മനുഷ്യവര്ഗം എന്ന് പെങ്ങളെ നിങ്ങള്‍ വിചാരിച്ചു പോയെങ്കില്‍ മാപ്പ് ഒരു വട്ടമല്ല പലവട്ടം മാപ്പ്...

    ReplyDelete