തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

November 21, 2010

കുലംകുത്തികള്‍......

കുലംകുത്തികള്‍,
നപുംസകങ്ങള്‍
ചൂണ്ടയില്‍ നിന്നുതിര്‍ന്ന
പരല്‍മീനുകളെ
തോണിക്കാരന്‍ വിളിച്ചത്
കടല്‍കിളവന്‍,
പഴകിയനാരിന്‍ ബല-
മറിയാത്തവന്‍,
മീനുകള്‍ വിളിച്ചത്
ഇരയ്ക്ക് കടികൂടുന്നവര്‍,
മണ്ടന്‍മാര്‍
കണ്ടവര്‍ വിളിച്ചത്....

മനുഷ്യന്‍.........

കാണേണ്ട കാഴ്ചകള്‍ കാണാതിരികാന്‍
കണ്ണടച്ചിരിക്കുന്നതാണോ ശരി....
വഴിതെറ്റിയലയുന്ന കിടാങ്ങളേപ്പോല്‍
അലയുന്നുവല്ലോ മനുഷ്യനും ..
ഇരുളടഞ വഴികളിലവനടിതെറ്റി വീണിട്ടും
ഉയര്‍ത്തെഴുന്നെല്ക്കുന്നില്ലെന്നിട്ടും ..
ചേറില്‍ കിടക്കുന്ന നാല്‍ക്കാലിയെപ്പോള്‍
തിന്മയിലുറങ്ങുന്നു പാവം മനുഷ്യനും ..
മതത്തിന്‍ പേരിലവര്‍ കാഹളം മുഴക്കുമ്പോള്‍
അറിയുന്നില്ലവനാ മതത്തിന്‍ സുന്ദരവചനാമ്ര്തങ്ങളെ
ഞാനാണുകേമനെന്നവനരുളുമ്പോള്‍
അറിയുന്നില്ലല്ലോ ഇവരൊന്നും
പുല്ചാടി ചാടുന്ന ചാട്ടത്തിന്‍
അരികിലെത്താനാകില്ല ഇവര്‍ക്കൊനും
ചിതല്‍ കൂട്ടും വീട്ടിന്‍ മനോഹാരിത കാണുമ്പോള്‍
ചിതലിന്‍ വലിപ്പം നിനക്കൊര്‍മ്മയുണ്ടോ.
അതിനാലറിയുക നീ നീയല്ലകേമനെന്ന്
മടങ്ങൂ നീ തിന്മയില്‍ നിന്ന് ,,വളരുക നീ
യതാര്‍ഥ മനുഷ്യനായി..............

പ്രവാസം...............

പ്രവാസതീയിലുരുകിയൊലിക്കും
പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍
ദൈവത്തിന്‍ നാടിനെ യാത്രയാക്കി
എത്തിയതാകട്ടെ മണല്‍കാട്ടിലും,
ആരോരുമില്ലാതെ അലയുമ്പോഴെല്ലാം
നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു
വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം
നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു
എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍
വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍
ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം
മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു
പ്രവാസ വീഥിയില്‍ തിരിഞ്ഞുഞ്ഞാന്‍ നോല്ക്കുമ്പോള്‍
വിദ്യതന്‍ പടികള്‍ കയറും മക്കളും
വിശപ്പിന്റെ കരച്ചിലിന്‍ പടിയിറക്കവും
ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല
കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്
വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു
കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍
എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,,
ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം
ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ
അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും
അതാണെന്റെ ആത്മസംത്ര്പതിയും......

പെണ്ണ്......

വിശപ്പിന്‍ വിളിയൊച്ചയിലാ
ശരീരം വിറങ്ങലടിച്ചതും
അന്നമൂട്ടാന്‍ തുണിയുരിഞ്ഞതില്‍
പെണ്ണന്നപേര്‍ മാറ്റിയവളെ
വേശ്ശ്യയാക്കിയതും
നക്ഷത്ര വെളിച്ചത്തില്‍,കിട്ടും
സമ്മാന പൊതികള്‍ക്കുവേണ്ടി
തുണിയുപേക്ഷിച്ചവളെ
പെണ്ണന്ന തലപ്പാവു ചാര്‍ത്തി-
യുയര്‍ത്തിയ ഹീനമാം
നാട്ടുനിയമത്തിനറുതിയില്ല...