തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

February 5, 2011

’കോട്ടയ്ക്കലിലെ ‘’ഐസ്ക്രീം’’ യോഗം....

കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയം കുഞ്ഞാലികുട്ടിയും ഐസ്ക്രീം വിവാദവും ആണല്ലോ ..അത് കൊണ്ടായിരിക്കാം കുട്ടികള്‍ പോലും ഇന്ന് ഐസ്ക്രീമിന് വേണ്ടി വാശി പിടിക്കാത്തത്......
അളിയന്മാര്‍ തമ്മില്‍ പിണങ്ങിയാല്‍ ഇത്രയ്ക്ക് പോല്ലാപ്പാവുമെന്നു സത്യത്തില്‍ ഇപ്പോഴാണ് മലയാളികള്ക്ക് ‌ മനസ്സിലായത്‌..... ഈ വിവാദം കാലങ്ങളായി ചവച്ചരയ്ക്കുന്നതും കുടിചിറക്കിയതും തുപ്പികളഞതുമായിരുന്നു. ഈ അവശിഷ്ടത്തെ വീണ്ടും ചവയ്ക്കാനുള്ള കാരണം എന്ത്?
കുഞ്ഞാലികുട്ടിയല്ല ആര് തെറ്റുകാരനായിരുന്നാലും ശിക്ഷിക്കപെടണം ആ വിഷയത്തില്‍ എനിക്ക് മാത്രമല്ല കുഞ്ഞാലികുട്ടിക്ക്‌ പോലും സംശയം ഉണ്ടാകുകയില്ല. അത് കൊണ്ടാണല്ലോ മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കര്ണ്ണാടക പോലീസ്‌ എത്തിയപ്പോള്‍ കുഞ്ഞാലികുട്ടി പോലും ഇങ്ങനെ പറഞ്ഞത്.
ഈ വിവാദങ്ങളില്‍ ലാഭനഷ്ടകണക്ക് നോക്കുമ്പോള്‍ തുണിയില്ലാതെ നടന്നവന് ഉടുക്കാന്‍ കര്ചീഫ്‌ കിട്ടിയത് പോലെയായിരുന്നു സി.പി.എമ്മിന് ഈ വിവാദം. ഈ ഭാഗ്യം ഒരു മെഗാ പരമ്പര ആക്കി തന്നെ സി.പി.എം സംപ്രേഷണം ചെയ്തു. അപ്പോള്‍ എനിക്ക് തോന്നുന്നത് ഈ ഈ ആവേശം സി.പി.എം അവരുടെ പ്രവര്ത്തംകര്ക്ക് നേരെയോ നേതാക്കള്ക്ക് ‌ നേരെയേ പ്രയോഗിക്കാറില്ല ഉടന്‍ തന്നെ ലീവേടുപ്പിച്ചു ചികിത്സയ്ക്ക് അയക്കും ഇത് കാണുമ്പോള്‍ തോന്നുന്നത് രണ്ടു പൊട്ടന്മാര്‍ തമ്മില്‍ ‘പൊട്ടാ’ എന്ന് വിളിച്ചു കളിയാക്കുന്നത് പോലെയാണ്..
ഈ വിവാദം തലയുയര്ത്തിയതില്‍ ആര്ക്കു പങ്കു എന്ന് ചോദിച്ചാല്‍ ഒരുപാടു ഉത്തരങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഈ വിഷയത്തില്‍ വേട്ടക്കാരനും ഇരയുമില്ല തമ്മില്‍ തമ്മില്‍ തല്ലുന്ന കൊച്ചു കുട്ടികളുടെ സ്വഭാവം ആണ് ലീഗില്‍ നാം കാണുന്നത്. ആദര്ശം പറഞ്ഞു നടന്നിരുന്ന ഷാജിയെ പൊടിയിട് നോക്കിയാല്‍ പോലും ഇപ്പോള്‍ കേരളത്തില്‍ കാണാനില്ല ഇനി എന്നെങ്കിലും പുറത്തു കാണണമെന്കില്‍ ഏതെന്കിലും മുസ്ലീം സംഘടന വല്ല നല്ല കാര്യവും ചെയ്യണം അല്ലാതെ രാജ്യത് സംഘപരിവാരം എന്ത് കൊള്ളരുതായ്മ കാണിച്ചാലും കേരരളത്തില്‍ മതേതരത്വത്തിന്റെ ഈ മൊത്തവിതരണക്കാരന്‍ ഒന്നും പ്രതികരിക്കില്ല.. അല്ലങ്കിലും ഉണ്ട ചോറിനു നന്ദി കാണിക്കണമല്ലോ...അല്ലെ...
ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ഓര്മ വരുന്നത് കുറച്ചു നാളുകള്ക്ക്ള മുന്‍പ്‌ കുഞ്ഞാലികുട്ടി കോട്ടയ്ക്കലില്‍ ഒരു യോഗം വിളിച്ചിരുന്നു എന്തായിരുന്നു ആ പേര് ഓ.. ‘തീവ്രവാദം’’’... മണ്ണാങ്കട്ട.. അല്ലാതെന്തു പറയാന്‍.. അന്ന് കുഞ്ഞാലികുട്ടിയോടോപ്പം കോട്ടയ്ക്കലില്‍ ഒന്നിച്ചു ഇരുന്നു ചായ കുടിച്ച സമുദായനേതാക്കള്‍ ഇപ്പോള്‍ യഥാര്ത്ഥത്തില്‍ ചെയ്യേണ്ടത് അതെ കോട്ടയ്ക്കലില്‍ കുഞ്ഞാലികുട്ടിക്കെതിരെ ഒരു യോഗം നടത്താനുള്ള തന്റേടം കാണിക്കുകയാണ് വേണ്ടത് എന്നിട്ട് ഒരു പേരും നല്കഞണം ‘’ഐസ്ക്രീം’ എന്ന് അല്ലാതെ പണ്ടു കുടിച്ച ചായയുടെ നന്ദി കാണിക്കുകയല്ല ഇപ്പോള്‍ ചെയ്യേണ്ടത്......

3 comments:

  1. സമുധായാതെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന തന്ത്രം തന്നെ ആണ് കുഞ്ഞാലി കുട്ടി പയട്ടിയിട്ടുല്ലത്. എന്നാല്‍ സിപിഎം നു കുഞ്ഞാലി കുട്ടി യെ വിമര്‍ശിക്കാനുള്ള ഒരു യോഗ്യതയും ഇല്ല. സ്വന്തം വീട്ടിലെ മാറാല വൃത്തിയാക്കിയിട്ട്‌ പോരെ അടുത്ത വീട്ടിലെ മാറലയെ കുറിച്ച് പരിതപിക്കുന്നത്. കെ ടി ജലീല്‍ എന്ന വ്യക്തിയുടെ നിലനില്‍പ്പ്‌ ഒരു ഇത്തികണ്ണി യുടെ രൂപത്തിലാണ്. കാരണം അവന്‍ കഴിഞ്ഞ തവണ ജയിക്കാന്‍ ഉണ്ടായ സാഹചര്യം ജനഗള്‍ക്ക് ജലീല്‍ സ്നേഹം ആയിരുന്നില, മറിച്ച് കുഞ്ഞാലികുട്ടി വിരോധം ആയിരുന്നു. പിന്നീട് ഒരു പാട് കാലത്തേക്ക് ജലീല്‍ മുഖ്യധാര മാധ്യമങ്ങളില്‍ നിറഞ്ഞു നിനില്ല. വീണ്ടും ഐസ് ക്രീം വന്നപ്പോള്‍ അത് മുതലെടുത് അടുത്ത തിരഞ്ഞെടുപ്പിനുള്ള കളം ഒരുക്കുകയാണ് അവന്‍. ഒന്ന് ചീഞാലെ മറ്റൊന്നിനു വളമാകൂ എന്ന സിദ്ധാന്തം അവന്‍ ഉപയോഗിക്കുന്നു. ഒപ്പം അന്യന്റെ മാരാലയെ കുറിച്ച് മാത്രം ദുഖിക്കുന്ന സിപിഎം ചിന്തിക്കുന്ന സമൂഹത്തിനു മുന്നില്‍ സ്വയം അപഹാസ്യരാകുന്നു.

    ReplyDelete
  2. @അബ്സര്‍..
    നിങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയായിരിക്കാം അല്ല ശരിയാണ്. എന്നാല്‍ ആരും സമുദായത്തെ വിലയ്ക്കെടുക്കരുത് എന്നും സമുദായത്തെ ഒരു സംഘടനകളും അവരുടെ സ്വാര്‍ത്ഥ താല്പര്യത്തിനു ഉപയോഗിക്കരുത് എന്നും പറഞ്ഞാണ് ചില സംഘടനകള്‍ക്ക്‌ സമുദായത്തില്‍ ഉള്ള മെമ്പര്‍ഷിപ്പ്‌ കീറി കളയുന്നതിനു വേണ്ടിയാണ് അന്ന് കുഞ്ഞാലി കുട്ടി കോട്ടയ്ക്കലില്‍ യോഗം വിളിച്ചത്.. അത് കൊണ്ടു ഇന്ന് കുഞ്ഞാലി കുട്ടിക്കോ മുസ്ലീം ലീഗിനോ ഇപ്പോള്‍ ഉണ്ടായ ഈ ആരോപണങ്ങളില്‍ സമുദായത്തെ വലിച്ചിഴക്കേണ്ട ആവശ്യമില്ല അവര്‍ക്ക്‌ അതിനുള്ള അവകാശവുമില്ല....രാഷ്ട്രീയവിഴുപ്പലക്കലുകളില്‍ ചവിട്ടിമാതിക്കാനുല്ലതല്ല ഈ സമുദായം അത് ലീഗ് ഓര്‍ക്കുന്നത് നന്നായിരിക്കും അത് മാത്രമാണ് ഞാന്‍ ഈ പോസ്റ്റ്‌ കൊണ്ടു ഉദേശിച്ചത്......

    എന്തായാലും നന്ദിയുണ്ട് എന്റെ രചനയിലൂടെ കടന്നു പോയതിനും അഭിപ്രായം അറിയിച്ചതിനും....

    ReplyDelete
  3. നിങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. തൊട്ടതിനും പിടിച്ച്ചതിനും പരശ്നമുണ്ടാക്കി, ചെറിയ കാര്യങ്ങള്‍ക്ക് മഹല്ല് വിലക്കും മറ്റും പ്രഖ്യാപിച്ചു സാധാരണക്കാരന്റെ ജീവിതം നരകതുല്യമാക്കുന്ന പന്ധിത വര്‍ഗ്ഗവും മത സംഘടനകളും ഈ വിഷയത്തില്‍ തുടരുന്നത് കുറ്റകരമായ മൌനം ആണ്.

    ReplyDelete