തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

January 2, 2011

അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ദൂരം...

അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്ക് എത്രദൂരം ഉണ്ട് എന്ന് ചോദിച്ചാല്‍ ആദ്യമൊക്കെ നമുക്ക്‌ കിലോമീറ്ററിന്റെദയും മണിക്കൂറിന്റെയും കണക്കുകള്‍ കൂട്ടിയെടുത്ത് പറയേണ്ടി വരുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യം ഉണ്ടാകുന്നതായി തോന്നുന്നില്ല. ഇപ്പോള്‍ അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ദൂരം എത്രയെന്നു പെട്ടന്ന് പറയുവാന്‍ കഴിയും. അജ്മീര്‍ സ്ഫോടനത്തില്‍ പ്രതിയായ സുരേഷ് നായര്‍ക്ക് ബന്ധവും, ഒളിത്താവളവും എല്ലാം നമ്മുടെ ഈ കൊച്ചു കേരളമാണല്ലോ..,,,ബാലുശ്ശേരി കൊട്ടകുന്നുമ്മേല്‍ ദാമോദരന്‍ നായരുടെയും കമലയുടെയും മകനായ സുരേഷ് നായര്‍ എന്നാ മലയാളിക്ക്‌ അജ്മീര്‍ സ്ഫോടനവുമായ്‌ ബന്ധമുണ്ടെന്നു രാജസ്ഥാന്‍ എ ടി എസ് പറയുമ്പോള്‍ ആണ് യഥാര്ഥയത്തില്‍ നാം അറിഞ്ഞത് അജ്മീരില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ദൂരം വളരെ കുറവാണ് എന്ന്...
അത് മാത്രമല്ല ഈ സ്ഫോടന കേസിലെ സൂത്രധാരനായ ഇന്ദ്രേഷ് കുമാറിന് കേരളവുമായ്‌ അടുത്ത ബന്ധം ഉണ്ട് എന്നതും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. രണ്ടായിരത്തി പത്ത് ഏപ്രിലില്‍ തിരുവനന്തപുരത്ത് നടന്ന പൂര്‍വ സൈനിക് പരിഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചതും ഈ മഹാന്‍ ആയിരുന്നു.മാത്രവുമല്ല പണ്ടു തിരുവനന്തപുരത്ത് കിംഗ് ഫിഷര്‍ വിമാനത്തില്‍ ബോമ്പ് വെച്ച രാജശേഖരന്‍ എന്നാ ഹിന്തുത്വ തീവ്രവാദി (“സോറി, അങ്ങനെ പറയാന്‍ പാടില്ലല്ലോ..കാരണം അയാള്‍ നമ്മുടെ പോലീസിനും മാധ്യമങ്ങള്ക്കും തീവ്രവാദി അല്ല എന്ന് മാത്രവുമല്ല ഒരു മനോരോഗിയും കൂടിയാണ്”) ആയും പരപ്പനങ്ങാടിയിലെ ആര്‍ എസ് എസ്കാരനായ മേജരെയും , കോഴിക്കോട് കുളത്തൂര്‍ മറാധിപതിയെയും ഒക്കെ സന്ദര്ശിച്ചിരുന്നതായി പറയപെടുന്നു. കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട്‌ ചെയ്തു രാജ്യത്താകമാനം വിധ്വംസക പ്രവര്ത്ത നങ്ങള്ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്. എന്നാല്‍ ഇതൊന്നും നമ്മുടെ മാധ്യമങ്ങള്ക്കോ , അധികാരി വര്‍ഗങ്ങല്‍ക്കോ അന്ന്വേഷണ വിധേയമാകുന്നില്ല എന്നുള്ളതാണ്..
പക്ഷെ നാം ചിന്തിക്കേണ്ട മറ്റൊരു സംഗതി കേരളം തീവ്രവാദികളുടെ താവളം എന്ന് പറഞ്ഞു പ്രചരിപ്പിക്കുവാന്‍ സംഘപരിവാരങ്ങലുടെ കൂടെ നമ്മുടെ ഭരണക്കാരും അതിനു ഒത്താശ ചെയ്യുവാന്‍ നമ്മുടെ മാധ്യമങ്ങളും ഉണ്ടായിരുന്നു. ഒരു സമയത്ത് കാശ്മീരിലേയ്ക്ക് റിക്രൂട്ട് എന്ന് പറഞ്ഞും, പാനായിക്കുളത്തെ പരസ്യ യോഗത്തെ ഭീകരക്ലാസെന്നും .വാഗമണില്‍ തീവ്രവാദ ക്യാമ്പ്‌ എന്നും പറഞ്ഞു നമ്മുടെ മാധ്യമങ്ങള്‍ അവരുടെ പത്ര താളുകളില്‍ ഉലക്ക കൊണ്ടാണ് എഴുതിയത്. വാഗമണില്‍ അന്ന്വേഷണത്തിനു പോകുന്ന പോലീസ്‌ ഉദ്ദ്യോഗസ്തര്ക്ക് വഴികാട്ടിയായും കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നതാകട്ടെ, നല്ല അലക്കി തേച്ച കാവിമുണ്ട് ഉടുത്ത് കൈയില്‍ രാഖിയും കെട്ടിയ നല്ല ഒന്നാന്തരം ആര്‍ എസ് എസുകാര്‍ .....
അങ്ങനെ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരുന്നു എന്ന് പറയുകയും അല്ല അങ്ങനെ പ്രചരിപ്പിക്കുകയും പോലീസിന്റെ്യും ഐ ബി യുടെയും ശ്രദ്ധ ഒരു വിഭാഗത്തിന്റെ നേരെയാക്കി കൊണ്ടു സംഘപരിവാരം അവരുടെ പദ്ദതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നതും..പക്ഷെ നമ്മുടെ മാധ്യമങ്ങളും അധികാരികളും പോലീസും ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം വളരെ അപകടകരമാണ്. പണ്ടു ഇസ്ലാമിക തീവ്രവാദം എന്ന് പറഞ്ഞു ചര്ച്ചടകളുടെ മെഗാ പരമ്പര സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അതൊന്നും നമുക്ക്‌ കാണുവാന്‍ കഴിയുന്നില്ല. അജ്മീര്‍ സ്ഫോടനത്തില്‍ മലയാളിക്ക്‌ പങ്കുണ്ടെന്ന വാര്ത്തയ വന്നിട്ടും അതിനു പ്രാധാന്യം നല്കാ ത്തവര്‍ പാനായിക്കുളത്ത് കുറ്റപത്രം നല്കിയത് പ്രധാന വാര്ത്ത ആക്കി. അത് വാര്ത്തയാക്കരുത് എന്നല്ല, അതിനൊപ്പം സംഘപരിവാര തീവ്ര വാദത്തെയും വാര്ത്ത ആക്കേണ്ടിയിരുന്നു.
സത്യം ഒരിക്കലും മൂടി വെയ്ക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടും ഇനിയും ഒരുപാടു സുരേഷ് നായരുമാരെ അജ്മീറിലും,മക്കാമാസ്ജിതിലും,മാലെഗാവിലും കാണുവാന്‍ കഴിയും. പക്ഷെ ഒരിക്കലും അന്ന്വേഷണം ആ വഴിക്ക്‌ നീക്കുവാന്‍ നമ്മുടെ രഹസ്യാന്ന്വേഷണ വിഭാഗങ്ങള്‍ തയ്യാരാകുകയുമില്ല.
ഇനി നാളെ,, “”അജ്മീര്‍ സ്ഫോടനത്തിലെ പ്രതികള്‍ കേരളത്തില്‍ ഒളിച്ചു താമസിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല കാരണം കേരളം ദൈവത്തിന്റെെ സ്വന്തം നാടല്ലേ . അപ്പോള്‍ ദൈവത്തിന്റെമ സ്രിഷ്ടികള്‍ക്കെല്ലാം ഒളിച്ചും തെളിച്ചും താമസിക്കാന്‍ അവകാശം ഉണ്ട്”” എന്നും പറഞ്ഞു വല്ല കുമ്മനമോ .തൊഗാഡിയയോ വന്നാല്‍ നമുക്ക്‌ കുറ്റം പറയാനും കഴിയില്ല. കാരണം നീതിയും അധികാരവും അവരോടപ്പമാണ്. എന്നാല്‍ നീതി നിഷേധിക്കപെട്ടവരായി എന്നും ഇരകളായി നില്ക്കാന്‍ വിധിക്കപെട്ട ഒരു സമൂഹം നമ്മുടെ നാട്ടില്‍ ഉണ്ട്. അവരുടെ പേരാണ് “മുസ്ലീങ്ങള്‍”..........

No comments:

Post a Comment