തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

January 3, 2011

സര്‍ക്കാറിന്‍റെ കരണത്തടിച്ചത് ആര്?

നമ്മുടെ കേരള സര്ക്കാരിന്‍റെ കരണത്ത് ഒരു അടി കിട്ടി .അടിച്ചത് സുപ്രീം കോടതിയോ? അതോ അതോ അവര്‍ സ്വയം കവിളില്‍ അടിച്ചതോ?
എന്തായാലും മൂവാറ്റുപുഴയില്‍ പ്രവാചകനെ അവഹെളിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് നേരെ നടന്ന ആക്രമണത്തിലെ പ്രതികള്ക്ക് ‌ ചികിത്സ നല്കി എന്ന കുറ്റത്തിന് ജയിലിലായിരുന്ന ഡോ: റെനീഫിനു കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ നമ്മുടെ കേരള സര്ക്കാകര്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ ആണ് കോടതി അത് പോലെ തിരിച്ച് നമ്മുടെ കേരള സര്ക്കാപരിന്‍റെ മുഖത്തേയ്ക്ക് എറിഞ്ഞു കൊടുത്തത്. സിറ്റിംഗിന് ലക്ഷങ്ങള്‍ വില വാങ്ങുന്ന നാഗേശ്വര റാവു എന്ന വില പിടിച്ച അഭിഭാഷകനെയാണ് സര്ക്കാ്ര്‍ ഈ കേസിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാക്കിയത്..
അല്ല സര്ക്കാരേ ഒരു സംശയം,, അങ്ങനെയെങ്കില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുന്ന എല്ലാവര്ക്ക് എതിരെയും നിങ്ങള്‍ സുപ്രീം കോടതിയില്‍ പോകുമോ എങ്കില്‍ നമ്മുടെ നികുതി പണം മുഴുവന്‍ വല്ല വക്കീലന്മാരും കൊണ്ടു പോകും..അതോ ഇങ്ങനെയുള്ള കലാപരിപാടികള്‍ പോപ്പുലര്‍ ഫ്രണ്ട് കാരോട് മാത്രമേ ഉള്ളോ സഖാക്കളെ?
അധ്യാപകനെ ആക്രമിച്ചു എന്ന് പറഞ്ഞു ഒരുപാടു പേരെ നിങ്ങള്‍ വേട്ടയാടിയത് പോകട്ടെ അവര്ക്ക് ‌ ഈ രാജ്യത്തെ നീതി പീഠങ്ങള്‍ നല്കുയന്ന അവകാശം പോലും നിങ്ങള്‍ നിഷേധിക്കുന്നതെന്തിനു?നമ്മുടെ സര്ക്കാടര്‍ ഡോ രേനീഫിനെതിരെ കോടതിയില്‍ പറഞ്ഞത് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്ത്തകന്‍ ആണ് എന്നാണു.
സഖാവേ വീണ്ടും ഒരു സംശയം,,, നിങ്ങള്‍ ഇപ്പോള്‍ നടന്ന അധ്യാപകന്റെ നേരെ നടന്ന ആക്രമനമാണോ ഭീകരവാദം ആയി കണക്കാക്കുന്നത് അങ്ങനെയെങ്കില്‍ സഖാവേ ..ഈ പോപ്പുലര്‍ ഫ്രണ്ട് പിറക്കുന്നതിനു മുമ്പും ശേഷവും അക്രമവും കൊലയും എല്ലാം ഹോള്സ യിലായും രീട്ടയിലായും കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്നത് സഖാവിന്റെ പാര്ട്ടി യല്ലേ? അപ്പോള്‍ യഥാര്ഥതത്തില്‍ നിങ്ങളല്ലേ ഭീകരവാദികള്‍? സഖാവേ ആദ്യം സ്വന്തം കണ്ണിലെ കോല്എടുത്ത്‌ മാറ്റ് എന്നിട്ട് പോരെ അന്ന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നത്?
അത് മാത്രമല്ല ഡോ: രേനീഫിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം ആക്രമണ കേസിലെ മുപ്പത്തി ഏഴാം പ്രതിയെ ചികിത്സിച്ചു എന്നതാണ് അല്ല സഖാവേ നിങ്ങള്‍ ഭരിക്കുമ്പോള്‍ ഡോക്ടര്മാകര്ക്ക് ‌ ചികിത്സിക്കാനും പാടില്ലേ?
സര്ക്കാരിനും സഖാക്കന്മാര്ക്കും ഇപ്പോള്‍ ഈ വിളറി പിടിക്കാനുണ്ടായ കാരണം മറ്റൊന്നുമല്ല.. പോപ്പുലര്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തെ തീവ്രവാദ,ഭീകരവാദ മുദ്രകുത്തിയും അതിലെ പ്രവര്ത്തതകരെ ക്രൂരമായി വേട്ടയാടുകയും ചെയ്‌താല്‍ ഈ പ്രസ്ഥാനം തകരും എന്ന് എ.കെ.ജി സെന്ററില്‍ ഇരുന്നു മനകോട്ടകേട്ടിയവരെ അമ്പരിച്ച് കൊണ്ടു ഈ പ്രസ്ഥാനം ആരോപണങ്ങളില്‍ തളര്ന്നു പോകാതെ കള്ള പ്രചാരണങ്ങള്ക്ക് എതിരെ ബോധാവല്ക്കരനവുമായി ജനങ്ങള്ക്കി്ടയിലെയ്ക്ക് ഇറങ്ങി ചെല്ലുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്തു...അങ്ങനെ ഈ പ്രസ്ഥാനത്തിനെതിരെ പടച്ചു വിട്ട ഒളിയമ്പുകള്‍ ഫലം കാണാതെ പോയി..അത് തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ സര്ക്കാനരിനെ പ്രേരിപ്പിച്ചതും.
രേനീഫിനു ജാമ്യം അനുവദിക്കരുത് എന്ന് സര്ക്കാ്ര്‍ വക്കീല്‍ കോടതിയില്‍ ആവര്ത്തി ച്ച് ആവര്ത്തിച്ചു പറഞ്ഞപ്പോള്‍ ജഡ്ജി പറഞ്ഞ മറുപടി ‘’’ഞാന്‍ ഒരു വിഡ്ഢി അല്ലന്നും കേസിനെ കുറിച്ചു പഠിച്ചിട്ട് തന്നെയാണ് വന്നിരിക്കുന്നത് എന്നും പറയുകയുണ്ടായി. അത് മാത്രമല്ല സമൂഹത്തില്‍ മാന്യതയുള്ള വ്യക്തിയാണ് ഹനീഫെന്നും കോടതി ചൂണ്ടി കാട്ടി ‘’
അപ്പോള്‍ യഥാര്ഥ ത്തില്‍ ആരാ വിഡ്ഢി ആയത്?
ആരാ സമൂഹത്തില്‍ മാന്യന്‍ അല്ലാതായത്?
ഇതിനു ഉത്തരം ‘സര്ക്കാരും അതിനുള്ളിലെ സഖാക്കന്മാരും’’ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക്‌ അവരെ കുറ്റം പറയുവാന്‍ കഴിയുമോ?

1 comment:

  1. എത്ര കരണത്തടി കിട്ടിയാലും നളമില്ലതവന് എന്ത് അപമാനം ...

    ReplyDelete