തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

May 4, 2011

ഉറങ്ങിയതോ അതോ ഉറക്കം നടിച്ചതോ?കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ്‌ വിശേഷങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ എല്ലാം പൊടിപ്പും തൊങ്ങലും, കൂട്ടലും കുറയ്ക്കലുമായി നമ്മുടെ മുന്പില്‍ വിളമ്പിയപ്പോഴും അവര്‍ ഒന്ന് ജനങ്ങളില്‍ നിന്നും മറയ്ക്കുകയായിരുന്നു. അതെന്തന്നാല്‍ കേരള നിയമസഭ തിരെഞ്ഞെടുപ്പില്‍ എസ് ഡി പി ഐ എന്നാ രാഷ്ട്രീയ പ്രസ്ഥാനം ജനവിധി തേടുന്നു അഥവാ പല മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യവും ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ തക്ക ശേഷിയുള്ള മതസരങ്ങള്‍ ആണ് നടക്കുന്നത് എന്ന് അറിയാമായിരുന്നിട്ടു പോലും ഈ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാതിരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.. ബിജെ പി ആയിരം വോട്ടു പോലും പിടിക്കാത്ത സ്ഥലത്ത് ബിജെപി ശക്തി കേന്ദ്രം ആകും എന്ന് വരെ നമ്മുടെ മാധ്യമങ്ങള്‍ പറഞ്ഞു വെച്ചു. അപ്പോഴും എസ് ഡി പി ഐ മത്സര രംഗത്ത് ഉള്ള കാര്യം പോലും ഈ മാധ്യമ മുത്തശിമാര്‍ അറിഞ്ഞതായി നടിച്ചില്ല.........

മുത്തശി രാഷ്ട്രീയ നേതാക്കളുടെ വീട്ടിലെ അടുക്കള രഹസ്യവും അരമന രഹസ്യവും അങ്ങാടി പാട്ട് ആക്കുവാനും അത് വാര്ത്തയാക്കി അത് പ്രേക്ഷകന്റെ തീന്‍ മേശയില്‍ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ എന്ന് ഇവരെ ആരാണ് പറഞ്ഞു പറ്റിക്കുന്നത്.


അതോ ചാനലിന്റെ എഡിറ്റിംഗ് ഏതെങ്കിലും പാര്‍ട്ടികളുടെയോ സംഘടനകളുടെയോ ഓഫീസില്‍ ആണോ നടക്കുന്നത്.

എന്തായാലും മാധ്യമങ്ങള്‍ക്ക് പാത സേവ ചെയ്തു നാലാം കിട രാഷ്ട്രീയം കളിക്കാന്‍ എസ് ഡി പി ഐ തയ്യാറാകും എന്ന് തോന്നുന്നില്ല

നാളെയുടെ സൂര്യന്‍ ഉദിക്കുമ്പോള്‍ തീര്ച്ചയായും ഈ മുന്നേറ്റത്തിന് പ്രസ്കതിയുണ്ട് അന്ന്, ഇന്ന് അവഗണിക്കുന്നവര്‍ നാളെ അന്ഗീകരിക്കും.. ആ പുലരിക്കായി തന്നെയാണ് അര്‍പ്പണ ബോധവും ആത്മാര്ഥതയും അച്ചടക്കവും നിര്ഭയത്വവും ഉള്ള ഒരു കൂട്ടം പണിയെടുക്കുന്നതും പ്രതീക്ഷിക്കുന്നതും ...

No comments:

Post a Comment