തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

June 18, 2011

ഇന്ത്യന്‍ ദേശീയ പതാകയേന്തുന്നത് തീവ്രവാദമോ?





സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം.......


ആ ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഏന്തി ഒരു പരേഡ് നടത്തിയാല്‍ അത് തീവ്രവാദമാകുമോ? ആകില്ല കാരണം സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട് . പക്ഷെ ചിലര്ക്ക് അത് അറിയില്ല. അത് കൊണ്ടാണല്ലോ വര്ഷങങ്ങളായി പോപ്പുലര്‍ ഫ്രണ്ട് നടത്തിവരുന്ന ഫ്രീഡം പരേഡിന് സര്ക്കാര്‍ കഴിഞ്ഞ വര്ഷം അനുമതി നിഷേധിച്ചത്.. ദേശീയ പതാക ഏന്തി പോപ്പുലര്‍ ഫ്രണ്ടുകാര്‍ പരേഡ് നടത്തിയാല്‍ നാട്ടില്‍ ക്രമസമാധാനം തകര്ന്നു പോകും എന്ന് റിപ്പോട്ട് നല്‍കാന്‍ അധികാരം എന്ന അപ്പ കഷണം കിട്ടിയ ഉദ്യോഗസ്ഥ തമ്പുരാക്കന്‍മാര്‍ മത്സരിക്കുകയായിരുന്നു. ദേശീയ പതാക പിടിച്ചു അതും സകല ബഹുമാനത്തോടും കൂടി ഭംഗിയായും ചിട്ടയായയും ഒരു കൂട്ടം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചാല്‍ എങ്ങനെയാണ് ക്രമസമാധാനം തകരുന്നത് ... പോപുലര്‍ ഫ്രണ്ടിന്റെ പരേഡ് ക്രമസമാധാനം തകര്‍ക്കുന്നത് പോയിട്ട് ഒരു കാല്‍നട യാത്രക്കാരന് പോലും ശല്യമുണ്ടാക്കുന്നില്ല. പിന്നെ, സമാധാന പരമായ ഈ ആഘോഷം ക്രമ സമാധാനം തകര്‍ക്കുന്നതാകണമെങ്കില്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഉറക്കം കെടുത്തുന്ന ആരെങ്കിലും ഇതിനെ ആക്രമിക്കാനോ തടയാനോ മുതിരണം. അങ്ങനെയെങ്കില്‍ യഥാര്ത്ഥത്തില്‍ ഏതാണ് തടയേണ്ടത്? സമാധാനപരമായി ഒരു പൗരന് രാജ്യം വകവെച്ചു തന്ന രീതിയില്‍ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതോ? അതോ, മാതൃരാജ്യത്തിന്റെ സ്വാതന്ത്യ ദിനം പോലും ആഘോഷിക്കാനുള്ള അവകാശത്തെ തടയും എന്ന് പറയുന്നവരുടെ പ്രവര്‍ത്തിയെയോ?.


കഴിഞ്ഞ വര്ഷം പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ചിരുന്ന ഫ്രീഡം പരേഡ് സര്ക്കാര്‍ നിരോധിച്ചു; കാരണം ഞാന്‍ നേരത്തെ പറഞ്ഞതും. അതിനു ശേഷം ഒരു പരേഡ് നമ്മുടെ നാട്ടില്‍ നടന്നു. പക്ഷെ അതില്‍ ഇന്ത്യന്‍ പതാക ഉണ്ടായിരുന്നില്ല. പകരം കാവി കൊടിയും കുറുവടിയും വാളുമായിരുന്നു. എന്നാല്‍, അതിനു അധികാരി വര്‍ഗം നിരോധനം എര്‍പ്പെടുത്തിയില്ല, തീവ്രവാദമെന്നു പറഞ്ഞില്ല. ദേശീയ പതാക ഏന്തി പരേഡ് നടത്തിയാല്‍ ക്രമ സമാധാനം തകരുകയും തീവ്രവാദം വളരുകയും ചെയ്യും. എന്നാല്‍, കുറുവടിയും വാളും നാണം മറയ്ക്കാത്ത നിക്കറും ഇട്ടു പരേഡ് നടത്തിയാല്‍ അത് നിയമ വിധേയം, അതിനു അകമ്പടി സേവിക്കാന്‍ കാക്കിയിട്ട പോലീസ് ഏമാന്‍മാരും. പ്രശ്‌നമെവിടെയെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ ഇതില്‍പരം ഉദാഹരണം വേണ്ട.

ഈ നീതി നിഷേധം അവസാനിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ ശാക്തീകരണ ശ്രമങ്ങളെ മുളയിലേ നുള്ളുക എന്ന ഭരണകൂട അജണ്ടയുടെഒരു ഇര മാത്രമാണ് പോപ്പുലര്‍ ഫ്രണ്ട്. എന്നാല്‍, സത്യം ജനങ്ങളോട് വിളിച്ചു പറയുന്ന പ്രവര്‍ത്തന രീതിയും കര്‍മ്മനിരതരും അര്‍പ്പണ മനോഭാവവും ഉള്ള പ്രവര്‍ത്തകരുമുള്ള ഈ യാത്രാ സംഘത്തിന് വിലങ്ങു തടിയാകുവാന്‍ ഏത് ശക്തിക്കാണ് കഴിയുക.


ഈ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തവണയും അധികാരത്തിന്റെ ഹുങ്ക് കൊണ്ട് അതിന് തടയിടാന്‍ ഒരുമ്പെട്ടാല്‍ പോപുലര്‍ ഫ്രണ്ടിന്റെ നിശ്ചയ ദാര്‍ഢ്യമുള്ള ചുണക്കുട്ടികള്‍ അതിനെ മറികടക്കുക തന്നെ ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മുടെ മുന്ഗാമികള്‍ പോരാടിയതെങ്കില്‍ ആ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള അനുവാദത്തിന് വേണ്ടി പോരാടേണ്ട ദുരവസ്ഥ അധികാരികള്‍ സൃഷ്ടിക്കരുത്.

4 comments:

  1. ഞാന്‍ ഓര്‍ക്കുന്നു, ഏതാണ്ട് 1987 കാലം. ഞാന്‍ നാട്ടിലെ ഒരു ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബ്ബിന്റെ സെക്രട്ടറി. ആഗസ്റ്റ്-15 ന് പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടോ, അതോ അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലോ ക്ളബ്ബ് പ്രസിഡന്റിന് വൈമുഖ്യം ! കാരണം അന്വേഷിച്ചപ്പോഴാണ് അതിശയം! അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ നിറം, ഈ കൊടിയുടെ നിറം അല്ലാത്തതാണത്രെ കാരണം. സ്വാതന്ത്ര്യം കിട്ടി എന്ന് പറഞ്ഞിട്ടു കാര്യമില്ല. ഇന്നും നമ്മളില്‍ പലരും പല രാഷ്ട്രീയ-സാമൂഹ്യ അന്ധവിശ്വാസങ്ങളുടേയും അടിമകളാണ്. // താങ്കള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നതില്‍ നിന്നും ഒരു കാര്യം കൂടി എനിക്ക് മനസ്സിലാകുന്നു. സ്വാതന്ത്രദിന ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ആരെന്നും അവര്‍ക്ക് അതിന്റെ പിന്നില്‍ മറ്റേതെങ്കിലും തരത്തില്‍ ദുരുദ്ദേശ്യം ഉണ്ടോ എന്നുള്ളതിനും വളരെ പ്രാധാന്യം ഉണ്ടെന്നും.

    ReplyDelete
  2. "ദേശദ്രോഹികള്‍" ദേശീയ സ്വാതന്ത്ര്യം ആഘോഷിക്കുന്നതു ദേശീയവാദികള്‍(?) എങ്ങനെ സഹിക്കും ?

    ReplyDelete
  3. കഴിഞ്ഞ വറ്ഷം ഈ സംഘടനയുടെ പേരില്‍ ഉണ്ടായ കേസഇന്റെ കാരണം കൊണ്ടാവാം പരേടഡ് നിറരോധിക്കപ്പെട്ടത്..ജെയിംസ് പറഞ്ഞത് പോലെ അതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയെ സംശയിച്ചിരിക്കാം...

    ReplyDelete
  4. ee sgadanakku theevratha illa ennu nan vishuvasikkunnilla ...mattonnu.reny aylin.നീ ഒരുകരിയം മനസിലാക്കണം ആരാണ് ടെഷദ്രോഹികള്‍ മുസ്ലിമ്ഗാലോ അതോ ക്രിസ്ഥിനികല്‍ അല്ല ഇന്ത്യന്‍ മുസ്ലിമ്ഗളുടെ സ്വതന്ത്ര പോരാട്ടത്തിന് വിദേശിക അതിപതിയതോളം പഴക്കം ഉണ്ട് എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഈ നാടിനെ ബ്രിതീഷ്‌ അതികരികള്‍ക്ക് പണയം വെച്ച് അത് തിരിച്ചു പിടിക്കാന്‍ മാപ്പിളമാര്‍ ജീവനും ജീവിടവും കൊടുത്തു അപ്പൊ അവരുടെ പിന്മുറക്കാര്‍ എങ്ങനെ ആണ് ദേശ ദ്രോഹികള്‍ ആകുന്നത് ഈസഗടനക്ക് തീവ്രത ഇല്ലയിക ഇല്ല എന്നാല്‍ അതിനു അന്താരാഷ്ട്ര ബന്ദം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല പിന്നെ rss നോളം തീവ്രാദ ഉള്ള ഒരു സഗടന ഇന്ത്യരജിയത് ഉണ്ട് എന്ന് എനിക്ക് തോന്നുന്നും ഇല്ല ...............

    ReplyDelete