തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

January 4, 2011

ഇനി പറയൂ ആരാണ് ഭീകരവാദികള്‍??

ഇന്ത്യയില്‍ നടന്ന പല സ്ഫോടനങ്ങളിലും പ്രതി ചെര്‍ക്കപെട്ടിരുന്നവര്‍ മുസ്ലീങ്ങലായിരുന്നു.''ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ'' എന്ന രീതിയില്‍ ആയിരുന്നു.നമ്മുടെ അധികാരികളും മാധ്യമങ്ങളും ഈ സംഭവങ്ങളോട് പ്രതികരിച്ചിരുന്നത് .എന്നാല്‍ ഇപ്പോള്‍ സംഘപരിവാരഭീകരത വെളിച്ചത്തു വരികയാണ്.ഇനി പറയൂ ആരാ തീവ്രവാദികള്‍ ?

മലേഗാവ്
2006 സപ്തംബര്‍ 8
37 മരണം. ആദ്യം അറസ്റ്റിലായവര്‍: സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല.പുതിയ കണ്ടെത്തല്‍: 2008 സ്‌ഫോടനം ഹിന്ദുത്വര്‍ നടത്തിയതാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. പ്രതികള്‍ക്കെതിരേ തെളിവൊന്നുമില്ല.

സംജോദാ എക്‌സ്പ്രസ്
2007 ഫെബ്രുവരി 18
68 മരണം, ഭൂരിഭാഗവും പാകിസ്താനികള്‍ ആദ്യ വെളിപ്പെടുത്തല്‍: ലശ്കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണു പിന്നില്‍. അസ്മത്ത് അലി എന്ന പാക് സ്വദേശി അറസ്റ്റില്‍. ഇപ്പോള്‍ പുറത്തുവന്നത്: കേസില്‍ എന്‍.ഐ.എ അന്വേഷണം. ഹിന്ദുത്വഭീകരരാണെന്നു കണ്ടെത്തി. ആര്‍.എസ്.എസ് നേതാക്കളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തല്‍. കൂടുതല്‍ അറസ്റ്റുകളുണ്ടാവും.

മക്കാമസ്ജിദ് സ്‌ഫോടനം
2007 മെയ് 18
14 മരണം, ആദ്യ അറസ്റ്റ്: 80ലധികം മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ഇതില്‍ 25 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ നിരപരാധികളെന്നു കണ്ട് ഭൂരിഭാഗം പേരെയും വിട്ടയച്ചു.ഇപ്പോഴത്തെ കണ്ടെത്തല്‍: സ്വാമി അസിമാനന്ദ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്‌ഫോടനം നടത്തിയത്. അസിമാനന്ദ, ലോകേഷ് ശര്‍മ തുടങ്ങിയവര്‍ അറസ്റ്റില്‍. സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവരെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം ഇനാം. കൂടുതല്‍ അറസ്റ്റുകളുണ്ടാവും

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം
2007 ഒക്ടോബര്‍ 11
മൂന്നു മരണം. ആദ്യ കണ്ടെത്തല്‍: ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവര്‍ സ്‌ഫോടനത്തിനു പിന്നില്‍. അബ്ദുല്‍ ഹാഫിസ് ഷമീം, കൗശിബുര്‍ റഹ്മാന്‍, ഇംറാന്‍ അലി എന്നീ യുവാക്കള്‍ അറസ്റ്റില്‍. തുടര്‍ന്നുള്ള കണ്ടെത്തല്‍: ഇന്ദ്രേഷും സംഘവുമാണു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേവേന്ദര്‍ ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പടിദാര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍. മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ്.

താനെ സിനിമാ ഹാള്‍ സ്‌ഫോടനം
2008 ജൂണ്‍ നാല്
മുസ്‌ലിംകളെന്നു പ്രചാര ണം. ഹിന്ദു ജനജാഗ്രതി സമിതി, സനാഥന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രവര്‍ത്തക രായ രമേശ് ഹനുമന്ദ് ഗോദ്ക രി, മങ്കീഷ് ദിന്‍കര്‍ നികം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബ് വച്ചത്.

കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍
2008 ഒക്‌ടോബര്‍, 2006 ഏപ്രില്‍2006
ഏപ്രില്‍ ആറിനാണ് നന്ദേഡില്‍ സ്‌ഫോടനമുണ്ടാവുന്നത്. തൊട്ടടുത്ത ദിവസം ഔറംഗാബാദിലെ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം നടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2008 ഒക്ടോബര്‍ 14നാണ് കാണ്‍പൂര്‍ സ്‌ഫോടനം. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം.

പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്‌ഫോടനങ്ങള്‍
2003 നവംബര്‍ 21, 2004 ആഗസ്ത് 24
മഹാരാഷ്ട്രയിലെ ഈ പള്ളികളില്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ദാവുദ് ഇബ്രാഹിമാണെന്നു പ്രചാര ണം. എന്നാല്‍ നന്ദേഡ് സ്‌ഫോടനക്കേസിലെ പ്രതികളാണ് ഇവിടെയും സ്‌ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെ യും അറസ്റ്റ് ചെയ്തില്ല. പര്‍ബാനിയില്‍ 2003 നവംബര്‍ 21നും പൂര്‍ന, ജല്‍ന മസ്ജിദുകളില്‍ 2004 ആഗസ്ത് 24നുമായിരുന്നു സ്‌ഫോടനം.

മലേഗാവ്
2008 സപ്തംബര്‍ 29
ആദ്യ സംശയം: സിമിയുടെ പുതിയ രൂപമെന്ന് പോലിസ് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍: ഈ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണു രാജ്യത്തെ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ആദ്യമായി കണ്ടെത്തിയത്. കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍, സ്വാമി അസീമാനന്ദ, ദയാനന്ത് പാണ്ഡെ, മേജര്‍ രമേശ് ഉപാധ്യായ തുടങ്ങി നിരവധി പേര്‍ അറസ്റ്റില്‍







ഗോവ സ്‌ഫോടനം
2009 ഒക്ടോബര്‍ 16
രണ്ടു മരണം. ആര്‍.എസ്.എസിന്റെ പോഷകസംഘടനകളിലൊന്നായ സനാഥന്‍ സന്‍സ്ഥയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തല്‍. മല്‍ഗോണ്ട പാട്ടി ല്‍, യോഗേഷ് നായിക് തുടങ്ങിയവര്‍ പ്രതികളെന്നു പോലിസ്

ഇനി പറയൂ .ആരാണ് ഭീകരവാദികള്‍

ഇനിയും എത്രയോ സ്ഫോടനങ്ങളുടെ ചുരുള്‍ അഴിയാനുണ്ട് ..
സംഘപരിവാര ഭീകരതയുടെ ക്രൂര മുഖങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഭീകരമാണ്..

1 comment:

  1. ഹി ഹി ഹി... എല്ലാം ഒരു adjustment ല് അല്ലെ ഇന്ത്യയുടെ ഭരണം കിടക്കുന്നത്...

    ReplyDelete