തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

December 31, 2010

ഇനിയെങ്കിലും മുരളിയെ തിരിച്ചെടുക്കൂ...പ്ലീസ്‌

കരുണാകരന്‍ യാത്രയായി .അതോടെ മുരളി എന്ന രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയ ജീവിതവും യാത്രയാവുമോ? ഇനി മുരളിക്ക്‌ വേണ്ടി ഹൈക്കമാന്റിനോട് ആഞ്ഞാപിക്കാന്‍,, ഇന്ദിരാ ഭവന്റൊ ചുവരുകളെ വിറപ്പിക്കാന്‍ ഇനി കരുണാകരന്‍ ഇല്ല .
ആതുകൊണ്ടു മുരളിയുടെ കോണ്ഗ്രസ് പുനര്‍ പ്രവേശം ഒരു അടഞ്ഞ അദ്ധ്യായം ആകുമോ?
മുണ്ട് ഊരിയെറിഞ്ഞ അവസാനം ആ മുണ്ട് തലയിലിട്ട് നാണം മറയ്ക്കെണ്ടി വന്ന ഉണ്ണിത്താനെ തിരിച്ചെടുക്കാമെങ്കില്‍ പിന്നെ മുരളിയുടെ കാര്യത്തില്‍ എന്താണ് ഇത്ര താമസം .
എതിര്‍ പാളയത്തില്‍ ചെന്ന് നിന്ന് കൊണ്ഗ്രസിനെ കുറ്റം പറഞ്ഞതാണ് കാര്യമെന്കില്‍ ഇന്ന് കൊണ്ഗ്രസുകാരില്‍ പലരും ഇന്ദിരാ ഭവനില്‍ നിന്നും ഐ.സി.സി.യില്‍ നിന്നും മൂട്ടിലെ പൊടിയും തട്ടി ഇറങ്ങി പോകേണ്ടി വരുമല്ലോ
മുരളിയെ കൊണ്ഗ്രസില്‍ എത്തിക്കണം എന്നുള്ളത് കരുണാകരന്റെ അതിയായ ആഗ്രഹമായിരുന്നു അത് കരുണാകരന്‍ കേരളം തൊട്ടു ഡല്‍ഹി വരെ ചെന്ന് പറയുകയും ചെയ്തു .എന്നാല്‍ അന്നൊന്നും അത് അംഗീകരിക്കാന്‍,,,,ഇന്ന് നാവു തുറന്നാല്‍ 'കരുണാകരന്‍ അതായിരുന്നു എന്നും ഇതായിരുന്നു എന്നും കരുണാകരന്‍ കോണ്ഗ്രസിന്റെ ആത്മാവ് ആയിരുന്നു പറയുന്നവര്‍ എല്ലാം കരുണാകരന്റെ വാക്കുകളെ ഒരു ഫുട്ബോള്‍ കണക്കെ കാലുകൊണ്ട് തട്ടി തെരിപ്പിക്കുന്നതാണ് കണ്ടത്. ഐഇനി മുരളിക്ക്‌ വേണ്ടി വാദിക്കാന്‍ കരുനാകരനില്ല ....ഇനി അത് ചെയ്യേണ്ടത് കരുണാകരന്റെ തണലില്‍ വളര്‍ന്നവരാണ്...മുരളിയുടെ കാര്യത്തില്‍ ഡല്‍ഹി ഹൈക്കാമാന്ടല്ല കേരള ഹൈക്കമാന്റ് ആണ് തീരുമാനം ആദ്യം എടുക്കേണ്ടത്...കരുണാകരന്‍ വളര്‍ത്തി കൊണ്ടു വന്ന തോമസിനെ പോലുള്ളവര്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനാല്‍ ദയവായി ആരും അദ്ദേഹത്തെ ശല്യം ചെയ്യരുത്‌. മറിച്ച് കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കരുണാകരനെ കുറിച്ച് പറയുന്നത്തില്‍ ആത്മാര്‍ഥത ഉണ്ടങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം അത് നടപ്പിലാക്കൂ...ഇനിയെങ്കിലും മുരളിയെ തിരിച്ചെടുക്കൂ ..പ്ലീസ്‌

No comments:

Post a Comment