തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

December 31, 2010

വാര്‍ത്തകള്‍ക്ക് മതമുണ്ടോ?

സംഭവങ്ങള്‍ നിര്‍മ്മിച്ച് വാര്ത്തകലാക്കുന്ന കലയില്‍ പ്രാവീണ്യം നേടിയവരാണ് പ്രമുഖ പത്രങ്ങളിലെ ചില റിപ്പോര്‍ട്ടര്‍മാര്‍. മുസ്ലിം ദളിദ്‌ വിരുദ്ധത എന്നതില്‍ സമാന മനസ്സ് പുലര്‍ത്തുന്നവരാണ് പല പത്ര ലേഖകരും. വംശ വേരിയുടെയും മത വൈരത്തിന്റെയും അടിസ്ഥാനത്തില്‍ സംഭവങ്ങള്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യന്‍ ഭാശാപത്രങ്ങലുറെ പാത തന്നെ മലയാള പത്രങ്ങളും പിന്തുടരാന്‍ തുടങ്ങുന്നത് കൃത്യമായ ഒരപകടനസൂച്ചനയാണ്. മുസ്ലിം ദളിത് വിരോധം മുഖമുദ്രയാക്കിയ ആജ്,അമര്‍-ഉജാല , സന്ദേശ്‌, സാമ്ന തുടങ്ങിയ ഉത്തരേന്ത്യന്‍ പത്രങ്ങളുടെ പട്ടികയില്‍ മലയാള പത്രങ്ങള്‍ ഇടം പിടിക്കുന്നു എന്നതിനര്‍ത്ഥം നന്മയുടെ അവസാനത്തെ അവശേഷിപ്പുകള്‍ പോലും നമുക്ക്‌ നഷ്ടമാവാന്‍ തുടങ്ങുന്നു എന്ന് തന്നെയാണ്.
നമ്മുടെ മാധ്യമങ്ങള്‍ ഒരു കാലത്ത് വളരെ ആഘോഷമാക്കിയ ഒന്നാണ് ലോ‌ ജിഹാദ്‌ അന്ന് ഫീച്ച്ചരുകളും ചര്ച്ച്ചകലുമായി നമ്മുടെ മാധ്യമ രംഗം നിരഞ്ഞുനിന്നു,, അന്ന് ഒരു വിഭാഗത്തിലെ യുവാക്കളുടെ പ്രതി സ്ഥാനത്ത് നിര്‍ത്തി മാധ്യമങ്ങള്‍ ലൌജിഹാദ്‌ കേരളത്തില്‍ എന്ന് ചാനല്‍ ആങ്കര്മാര്‍ തൊണ്ട പൊട്ടി വിളിച്ചു പറയുകയും പത്രങ്ങള്‍ അവരുടെ പേജുകളില്‍ ഉലക്ക കൊണ്ടു എഴുതുകയും ചെയ്തു. ആള്‍ബങ്ങളിലെ പ്രണയ സീനുകളെ ലൌജിഹാടിന്റെ അടയാളമായി സംപ്രേഷണം ചെയ്തു നമ്മുടെ മാധ്യമങ്ങള്‍ ..
എന്നാല്‍ ലോ‌ ജിഹാദ്‌ എന്നത് സംഘപരിവാരം അവരുടെ ആലയില്‍ നിന്നും വെവേച്ച്ചിടുത്ത്ത ഒരു ബോംബ്‌ ആയിരുന്നു എന്ന് അറിയാമായിട്ടും,, ഇപ്പോള്‍ കോടതി തന്നെ ലൌ ജിഹാദ്‌ എന്നത് കള്ളമായിരുന്നു എന്ന് വ്യകതമാക്കിയപ്പോള്‍ അത് പ്രാധാന്യത്തോടെ നല്‍കുവാന്‍ ഈ പറഞ്ഞ മാധ്യമങ്ങള്‍ ഒന്നും തന്നെ തയ്യാറായില്ല. ഈ രീതിയെ മാധ്യമങ്ങളുടെ ഏതു മുഖത്തെ ആണ് കാണിക്കുന്നത്.
അജ്മീര്‍ സ്ഫോടന കേസില്‍ മലയാളിയായ സുരേഷ് നായര്‍ ഉള്പെട്ടതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇയാളെ സംരക്ഷിക്കുവാനുള്ള മംഗളം ദിനപത്രത്തിലെ തൃശൂര്‍ ലേഖകന്റെ കപടവാദം പൊളിയുന്നു. സംഘപരിവാര പ്രവര്ത്തതകനും സ്ഫോടനത്തില്‍ പങ്കാളിയുമായ സുരേഷ് നായരെ വെള്ള പൂശാനുമുള്ള ശ്രമാണ് പൊലിഞ്ഞത്.
ഇരുപത്തി എട്ടാം തീയതി അജ്മീര്‍ സ്ഫോടനത്തില്‍ ,മലയാളിക്ക്‌ പന്കില്ലന്നു പറഞ്ഞു വലിയ തലകെട്ടോടു കൂടി ഐ ബി യെ ഉദ്ദരിച്ച് ‘’ഞെട്ടിപ്പിക്കുന്ന’’ വാര്ത്തമ പുറത്ത് വിട്ടത്. സ്ഫോടന കേസില്‍ മലയാളി ആയ സുരേഷ് നായര്‍ പ്രതിയായനന്ന പ്രചാരണം തെറ്റാനന്നും ‘സുരേഷ് നയ്യാര്‍ എന്നത് സുരേഷ് നായര്‍ എന്ന് തെറ്റായി ഉദ്ടരിച്ച്ചതാനന്നും എന്നുമാണ് ഐബിയെ ഉദ്ദരിച്ച് ലേഖകന്‍ വാര്ത്തര പടച്ചത്. സ്ഫോടന കേസില്‍ മലയാളികള്‍ ഉള്പെിടെ അഞ്ചു പേര്‍ കൂടി ഉള്പെട്ടിട്ടുന്നു രാജസ്ഥാനിലെ എ ടി എസിനെ ഉദ്ദരിച്ച് പ്രചരണം നടത്തിയതാനന്നും വാര്ത്ത യില്‍ പ്രതിപാദിക്കുന്നു.ഐബിയെ ഉദ്ദരിച്ച് കൊണ്ടു തീവ്രവാദ ബന്ധമുള്ള വാര്ത്താകളെ നിരന്തരം വളച്ചൊടിച്ച് വികലമാക്കുന്ന ഈ ലേഖകന്റെ സ്ഥിരം ശൈലിയാണ് സുരേഷ് നായരെ വെള്ള പൂശിയാതിലും പ്രകടമാകുന്നത് ..
മംഗളം മാത്രമല്ല, ഇക്കാര്യത്തില്‍ മനോരമ ചാനല്‍ ഒട്ടും മോശമായില്ല. ഇന്നലെ ഈ സുരേഷ് നായരുടെ കേരളത്തിലെ സഹോദരിയുടെ വീട്ടിലെത്തി. സുരേഷിന് കേരളവുമായി എപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാന്‍ മനോരമ ചാനല്‍ ഒത്തിരി പാടുപെടുന്നുണ്ടായിരുന്നു. സുരേഷിനെ തിരക്കി കേരളത്തില്‍ വരുന്നത് തന്നെ ഒരു ആന മണ്ടത്തരമാണെന്ന് അധികാരികളെ മനോരമ ഓര്മ‍പ്പെടുത്തുന്നത് കണ്ടാല്‍ സഹതാപം തോന്നും...
ഇപ്പോഴും പാനായികുളം കേസില്‍ തീവ്രവാദം ആരോപിച്ചു നാല് നീളം വെണ്ടയ്ക്ക അക്ഷരങ്ങള്‍ നമ്മുടെ മാധ്യമങ്ങളുടെ ഫ്ലാഷ് ന്യൂസുകളായി നമ്മെ നോക്കി ചിരിക്കുമ്പോള്‍ ഈ വാര്‍ത്ത പത്ര ഓഫീസുകളുടെയും ചാനല്‍ ഓഫീസുകളിലെയും വെസ്റ്റ് ബോക്സില്‍ സുഖ നിദ്രയിലാണ്...
ഈ സംഭവങ്ങളെ കുറിച്ച് ഒരു മാധ്യമങ്ങളും ന്യൂസ് ചര്ച്ച്ചകലാക്കുന്നില്ല ഒരു മാധ്യമവും 'നമ്മള്‍ തമ്മില്‍''എന്നും 'ക്രോസ് ഫയര്‍' ' എന്നും പറഞ്ഞു''നിയന്ത്രണരേഖ''യുമായും ആരും വരുന്നില്ല
അതിന്റെ കാരണവും ലളിതമാണ് ഇതില്‍ പ്രതി 'സുരേഷ് നായരാണ്'' പ്രതി ''അഷ്കര്‍'' അല്ല എന്നതാണ് ..
തിരുവനന്തപുരത്ത് വിമാനത്തില്‍ ബോംബ് കണ്ടെത്തിയ വാര്‍ത്ത് ആദ്യംപുറത്ത് വന്ന ദിവസം കേരള കൗമുദി ഡല്‍ഹി ലേഖകന്‍ ശരത് ലാല്‍ എഴുതിയത്. ഇന്ത്യന്‍ മുജാഹിദ് എന്ന് സംഘടനയുടെ ടെസ്റ്റ് ഡോസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചു എന്നാണ്...
അന്നു തന്നെ ഏഷ്യനെറ്റ് തിരുവനന്തപുരം ബ്യൂറോയും അന്താരാഷ്ട സംഘടനയുടെ ടെസ്‌ററ് ഡോസാണ് ബോംബെന്ന് വിധിയെഴുതി..
മംഗളവും മാതൃഭൂമിയും ഇതേ വാര്‍ത്ത കൂടുതല്‍ പൊലിപ്പിച്ച് കേരളത്തിലെ മുസ്ലിം സംഘടനകളുമായി ചേര്‍ത്തെഴുതി...
ഇന്ത്യവിഷന്റെ ന്യൂസ് അവറില്‍ ബോബ്‌കേസില്‍ പ്രതികള്‍ പിടിയിലായെന്ന് ഫഌഷ് ന്യൂസ് നല്‍കി. അതോടൊപ്പം വാര്‍ത്ത അവതാരകനായിരുന്ന നികേഷ് കുമാര്‍ കേസിലെ പ്രതികളെന്ന് പറഞ്ഞ് മുന്ന് മുസ്ലിം യുവാക്കളുടെ പേരും വാര്‍ത്തയില്‍ പറഞ്ഞു..ദുബായിലേക്ക് കടക്കാനുളള ശ്രമത്തിലാണ് ഇവര്‍പിടിയിലായതെന്നായിരുന്നു ഇന്ത്യവിഷന്‍ ലേഖകന്റെ കണ്ടെത്തല്‍.....
ഈ വാര്‍ത്ത നല്‍കിയ ശരത്‌ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍ എ ബി വി പി നേതാക്കളായിരുന്നു എന്നറിയുമ്പോഴാണ് സംഘപരിവാരത്തിന്റെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ സംഘബലം പിടികിട്ടുക..
കേരളത്തില്‍ ദലിത് തീവ്രവാദ സംഘടനയെന്ന് ആദ്യമായി വാര്‍ത്തയെഴുതിയത് ദീപിക റിപോര്‍ട്ടര്‍ എം ജെ ശ്രീജിത്തായിരുന്നു. എ ബി വി പിയുടെ കോട്ടയായ എം ജി കോളേജിലെ നേതാവായിരുന്നു ഈ മഹാന്‍..അവിടത്തെ യുനിയന്‍ ഭാരവാഹിയും...ഇപ്പോള്‍ അന്തിയുറക്കം തലസ്ഥാനത്തെ ആര്‍ എസ് എസ് ഓഫിസിലും....(ഇടക്ക് ശിവസേനയുടെ ഹോസ്റ്റലിലും)
എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ ഒന്നും തന്നെ ആ പ്രതിയുടെ തീവ്രവാദബന്ധം ചര്‍ച്ചചെയ്തില്ല.. വിമാനത്തില്‍ ബോംബ്‌ വെച്ചത് പോലീസ്‌ കണ്ട അന്ന് മുതല്‍ ഒരു തീവ്രവാദ ആഘോഷം നടത്തിയ മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ സംഭവത്തില്‍ ഒരു മുസ്ലിം പേര് വീണു കിട്ടാന്‍ പ്രാര്തിക്കുകയായിരുന്നു എന്നാല്‍ അവസാനം യഥാര്‍ത്ഥ പ്രതി മുസ്ലിം അല്ല എന്ന് വന്നപ്പോള്‍ അന്ന് വരെ തൊണ്ട തുറന്നു തീവ്രവാദം എന്ന് വിളിച്ച്ചിരുന്നവര്‍ ഒരു ദിവസം കൊണ്ടു മറുകരണം ചാടി എങ്ങേനെയെന്കിലും ആ വാര്‍ത്തയെ അവസാനിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു.ആരും അദേഹത്തിന്റെ തീവ്രവാദ ബന്ധങ്ങളിലെയ്ക്ക് കാമറയും കൊണ്ടു പോയില്ല ,,മറിച്ച് മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും ഒരേപോലെ എഴുതി പാവത്തിന് മാനസീകരോഗമാണെന്ന് ........അതോടെ എല്ലാം അവസാനിച്ചു......(ആര്‍ എസ് എസിനെ വിമര്‍ശിച്ച് വാര്‍ത്തയെഴുതിയാല്‍ ചിലപ്പോ പ്രസ് ക്ലബില്‍ കേറാന്‍ കഴിയില്ല,....ആര്‍ എസ് എസിന്റെ ദേശിയ നേതാവ് വന്നപ്പോള്‍ അയാളെ കെട്ടിപിടിക്കാല്‍ പ്രസ്‌ക്ലബിലെ നീണ്ട ക്യു കണ്ട് A b v p ഓഫിസാണെന്ന് തെറ്റിദ്ധരിച്ചു ........)
ഇതാണ് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തനം...ദലിതന്‍ മാധ്യമ ശ്രദ്ധനേടാന്‍ ആളെ വെട്ടികൊല്ലുമെന്ന് കഥമെനയും...ആര്‍ എസ് എസ് കാരന്‍ വിമാനത്തില്‍ ബോബ് വച്ചാല്‍ മാനസികരോഗിയും. നമ്മുടെ വാര്‍ത്തകള്‍ക്ക് മതമുണ്ടോ അതോ മാധ്യമങ്ങള്‍ക്കോ?അതോ മാധ്യമങ്ങള്‍ക്ക്‌ വേണ്ടി തൂലിക ചാലിപ്പിക്കുന്നവ്ര്‍ക്കോ????

No comments:

Post a Comment