തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

December 31, 2010

ഗാന്ധി തല(മുറ)കള്‍ക്ക്‌ എന്തു പറ്റി???

മഹാത്മാഗാന്ധിയുടെ യാതാര്ഥ്ത പിന്ഗാമികളെന്നു അവകാശപ്പെടുന്ന അഭിനവ കൊണ്ഗ്രസുകാര്ക്ക് ഇതെന്തുപറ്റി,,നാളിതുവരെയായി ഗാന്ധിജിയെപ്പോലെ നഗ്നപാദനോ,അര്ദ്ധ നഗ്നനോ ആയി ലള്തജീവിതം നയിക്കാന്‍ ഇന്ത്യയിലെ ഒരു കൊണ്ഗ്രസ്സുകാരനും ശ്രമിച്ച്ചതായി ചരിത്രമില്ല ..
അത്രയ്ക്ക് ആര്ഭാടമില്ലന്കിലും ജവഹര്ലാംല്‍ നെഹ്‌റു മുതല്‍ മന്മോഹന്സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും അത്യാവശ്യകാര്യങ്ങള്ക്കൊരക്കെ ഖജനാവിലേയ്ക്ക് ഒരെത്തിനോട്ടം നടത്താതിരുന്നിട്ടില്ല
ക്രിക്കടിലൂറെ അഴിമതി നടത്തി അവസാനം കസെര വിട്ട്കാമുകിയോടാത്ത് ഇറങ്ങിപോകെന്ടിവന്ന നമ്മുടെ ഡല്ഹിി നായരും കേരളരാഷ്ട്രീയത്തിലെ കാമുകനുമായ ശശിതരൂര്‍,,മന്ത്രിക്കസേരയിലിരുന്നാല്‍ നേടാന്‍ പറ്റാത്തത് അത്രയും ഓടിയും ചാടിയും നേടി അവസാനം ദല്ഹി യിലെ ഗയിംസ് വില്ലേജില്‍ ഓടിത്തളര്ന്ന താരത്തെ പോലെ വിയര്ത്തിരിക്കുന്ന കല്മാ ഡിയും ,,
ബിജെപ്പിക്കാര്‍ ശവപ്പെട്ടിയില്‍ കുംഭകോണം നടത്തി ജവാന്മാരോടു ആദരവ് കാട്ടിയപ്പോള്‍ ,അതിനെ ജയിക്കാനെന്നോണം ആദരശ്‌ ഫ്ലാറ്റില്‍ പോലും അഴിമതി നടത്തി ജവാന്മാരെ ബഹുമാനിച്ച പാവം നമ്മുടെ ചവ്ഹാനും അടങ്ങുന്ന അഭിനവ കൊണ്ഗ്രസുകാര് ഗാന്ധിമാര്ഗംത കാറ്റില്‍ പരത്തിയവരില്‍ ചിലര്‍ മാത്രം .....
കള്ളനെപ്പോലെതന്നെ കള്ളന് കഞ്ഞി വെയ്ക്കുന്നവനും കുറ്റക്ക്കാരനാണന്നിരിക്കെ,,സ്വതന്ത്ര ഇന്ത്യ കണ്ട ഏററവും വലിയ അഴിമതി നടത്തിയ രാജയെ ചെവിക്ക് പിടിച്ച് പുറത്താക്കാന്‍ കൊണ്ഗ്രസുകാര്‍ എന്തുകൊന്റ്റ്‌ ഇത്രയും താമസിച്ചു ....തരൂരിനെയും,കല്മാ,ഡിയെയും ,ചവ്ഹാനെയും അടിച്ച വടി കൊണ്ഗ്രസുകാര്ക്ക് നഷ്ടപെട്ടത് കൊണ്ടല്ല .മറിച്ച് അതു മുന്നണി സമവാക്യങ്ങള്‍ മാറിമറിയും എന്നുള്ള ഭയത്താലാനന്നു ഇതു കൊണ്ഗ്രസുകാരനും സമ്മതിക്കേണ്ടി വരും..
നമ്മുടെ കോടതി പോലും വിമര്ശിണച്ചു,,,,നമ്മുടെ പ്രധാനമന്ത്രിയെ ............ഇത് കോണ്ഗ്രസ്സിന് ഒരു തീരാ കളങ്കം തന്നെയാണ് .....ഈ കളങ്കം കഴുകി കളയാന്‍ ലോകത്തിലെ ധീരരായ വനിതാ നേതാക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ‘അന്റോണിയോ ആല്ബിിനാ മൈനോ ‘’എന്ന സോണിയാ ഗാന്ധി ഇനി കുറച്ച് കൂടുതല്‍ കഷ്ടപെടുനത് നമുക്ക്‌ കാണേണ്ടിവരും.............................
സംഘാടകന്‍,നേതാവ്,പൊതുപ്രവര്‍ത്തകന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം. കോമണ്‍വെല്‍ത്ത്‌ ഗയിംസ് എന്ന കായിക മാമാങ്കം കേന്കെമാമാക്കുന്നതിനായി ഡല്‍ഹിയെ ഒന്നടക്കം 'ന്യൂ'ഡല്‍ഹിയാക്കി മോടി പിടിപ്പിക്കാന്‍ രാവും പകലും അന്നവും വെള്ളവും വെടിഞ്ഞു ഓടിയും ചാടിയും നടന്നുമൊക്കെ അധ്വാനിച്ച ആളാണ് സുരേഷ് കല്മാടിയെന്ന തഴക്കവും പഴക്കവും ചെന്ന കൊണ്ഗ്രസുകാരന്‍..
ഗയിംസ് ആവശ്യത്തിനായി നാന്നൂറ് രൂപ വിലയുള്ള ടിഷ്യൂ പേപ്പര്‍ വെറും നാലായിരം രൂപ മാത്രം കൊടുത്താണ് ഈ പാവം വാങ്ങിയിരിക്കുന്നത്. പതിനായിരം രൂപയ്ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന റെഫിജരേറ്റര്‍ വെറും നാല്പത്തി രണ്ടായിരം രൂപ മാത്രം കൊടുത്ത്‌ ആണ് ഈ പുള്ളിക്കാരന്‍ വാടകയ്ക്ക് എടുത്തത്. ഒരു കസേരയ്ക്ക് വാടക വെറും എട്ടായിരം രൂപ നോക്കൂ എത്ര കഷ്ടപെട്ടും എത്ര ലഫത്തിലുമാണ് കല്‍മാഡി ഓരോന്നും ചെയ്തത്. നാല്‍പതിനായിരം കോടി രൂപ ഫണ്ടിനത്തില്‍ കൈപ്പറ്റിയിട്ടുന്റെന്കില്‍ അത്രയും രൂപ ചിലവായതിനുള്ള കണക്കുകളും ഈ പാവത്തിന്റെ കൈലുന്ടു..പാവം അയാള്‍ വണ്ടി കാശു പോലും വാങ്ങിയിട്ടില്ല .......പാവം...
എന്നിട്ടും ചിലര്‍ അദേഹത്തിന്റെ പേരില്‍ അഴിമതി ആരോപണങ്ങളുമായി വന്നിരിക്കുന്നു ..ഇതിനെ അസൂയയെന്നല്ലാതെ എന്ത് പറയാന്‍...
കോമണ്‍ വെല്‍ത്ത്‌ ഗയിമിസില്‍ എല്ലാവര്ക്കും കൂടി കൈയിട്ടു വാരുവാനുള്ള അവസരം കല്‍മാഡി നല്‍കാതെ അതെല്ലാം സ്വയം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് എല്ലാവരും കല്മാടിക്കെതിരെ കുതിര കയറുന്നത് .....ഇനിയെങ്കിലും കല്‍മാഡി എല്ലാ പേര്‍ക്കും ഷെയര്‍ കൊടുത്ത്‌ പ്രശ്നം ഒതുക്കി തീര്‍ത്താല്‍ മതിയായിരുന്നു....
കുറച്ച് നാളുകള്ക്ക്ന‌ മുന്പ് ‌ നമ്മുടെ നാട്ടില്‍ രാത്രി സൂര്യനുടിച്ച്ചപ്പോള്‍ ഒരാളെ ജനം കൈയോടെ പിടികൂടി പോലീസിലെല്പ്പി ച്ച്ചിരുന്നു ..ആദ്യം പല ചാനല്‍ ചര്ച്ചപകളിലും വാ തോരാതെ പ്രസംഗിച്ചിരുന ടി യാന്‍, പേര് പറയില്ല വേണമെങ്കില്‍ ഒരു ക്ലൂ തരാം തന്റെ ജീവിതത്തില്‍ നടക്കില്ല എന്നു അറിയാവുന്ന മുഖ്യമന്ത്രി പദവി സിനിമയില്‍ അഭിനയിച്ചു സായൂജ്യമടഞ്ഞയാലാണ്........
ചാനല്‍ ചര്ച്ച.കളില്‍ എതിരാളിയെ തന്റെ വാക് ചാതുരി കൊണ്ടു മലര്ത്തിയടിച്ച്ചിരുന്ന ഈ മഹാന്‍ പക്ഷെ അന്നു മിണ്ടാന്‍ കഴിയാതെ വിഷമിച്ചിരുന്ന ഈ മഹാന്റെ മുഖം അത്ര പെട്ടന്ന് കേരള ജനത മറക്കുമെന്ന് തോന്നുന്നില്ല ..ഇനിയും മനസിലാകാത്തവര്ക്ക് ഒരു ക്ലൂ കൂടി തരാം .പണ്ടു ഇതെയാളിനു തലസ്ത്ഹനത്ത് വെച്ചു ഉടു മുണ്ട് നഷ്ടപെട്ടിട്ട്ടുന്ട്...അന്ന് കോണ്ഗ്രസ് ആ മുണ്ട് തിരികെ കൊടുത്തത് കൊണ്ട്ട് അന്ന് ജനം പിടികൂടിയപ്പോള്‍ ആ മുണ്ട് കൊണ്ട്ട് മുഖം മരയ്ക്കാനായി...
പക്ഷെ ഇപ്പോളോ അതെ മഹാന്‍ വീണ്ടും ചാനല്‍ ചര്ച്ചമകളില്‍ കോണ്ഗ്രസ് വക്ത്താവായി ചാരിത്ര്യം പ്രസംഗിക്കുന്നു .ഈ കോണ്ഗ്രസിന് ഇതെന്തുപറ്റി???
ഇത് കാണുമ്പോള്‍ പണ്ടു ഞാന്‍ കൊണ്ഗ്രസുകാരനായിരുന്നപ്പോള്‍ എതിരാളികളെ വിളിച്ചു കളിയാക്കിയിരുന്ന ഒരു മുദ്രാവക്യമുന്റ്റ് അത് പക്ഷെ ഇന്ന് കൊണ്ഗ്രസിനെതിരെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്
‘’’അയ്യയ്യേ ഇത് നാണക്കേട് ...അയ്യയ്യേ ഇത് മാനക്കേട് ‘’’

2 comments: