തീവ്രമായ്‌ വാദിക്കുന്നവനാണ് തീവ്രവാദി എങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ തീവ്രവാദി ആണ്

December 31, 2010

ആഹാരത്തിന്‍റെ രാഷ്ട്രീയം ...?

മനുഷ്യ ചരിത്രത്തില്‍ ഏറ്റവും ജനപ്രിയമായ ഭക്ഷണപദാര്ത്ഥം മാംസമാണ്.വിരോധാഭാസമാകാം ഏറ്റവും എതിര്ക്ക്പെടുന്ന ഭക്ഷണശീലവും അത് തന്നെയാണ്.ഇന്ത്യയില്‍ മാംസഭുക്കുകള്‍ യാതാര്ത്ഹത്ത്തില്‍ മിശ്ര ഭുക്കുകള്‍ പല തരത്തിലുള്ള അധിക്ഷേപങ്ങള്ക്കും ഇരയാവാരുണ്ട്. സസ്യാഹാര പ്രചാരകരില്‍ നിന്നും രാഷ്ട്രീയമായി പോലും മാംസം എതിര്ക്കവപെടുന്നുന്ടു.
ഏറ്റവും തമാശഎന്തെന്ന് വച്ചാല്‍, സസ്യാഹാര പ്രചാരനത്ത്തിനു (മാംസ വിരോധനത്ത്തിനു)പല വിഭാഗങ്ങളും രംഗത്തുന്റായിട്ടും മാംസ ഭക്ഷണത്തിന്റെ പ്രചാരം വര്ദ്ധിങക്കുകയല്ലാതെ കുറയുന്നില്ല എന്നതാണ്.....മാംസ ഭക്ഷണത്തിന്റെ പ്രചാരത്തിനായി ആരും ശ്രമിക്കാതിരുന്നിട്ടും ഇത് സംഭവിക്കുന്നത് ജനങ്ങള്ക്ക്ര മാംസാഹാരം ഇഷ്ടപെടുന്നത് കൊണ്ടല്ലേ ?
പശുവില്‍ നിന്ന് ലഭിക്കുന്ന പാലും പാലുല്പ്പനന്നങ്ങളും വെജിറ്റേറിയന്‍ ഫുഡിന്റെ ഭാഗമാകുന്നതെങ്ങനെ
കോഴി മുട്ടയേ പച്ചക്കറിയായി കണക്കാതത്തവര്‍ പോലും മുട്ട ബേസ് ആയുള്ള ഐസ്ക്രീമും കേക്കും അറിഞ്ഞോ അറിയാതെയോ കഴിക്കുന്നവരല്ലേ
ഗുജുരാത്ത്തിലെ നിശബദ്ധ ഭീകരതയെ കുറിച്ചുള്ള പഠനങ്ങളില്‍ കെ ഇ എന്‍ ‘’ചെമ്മീന്‍ പച്ചകറിയാവുന്നതിനെ കുറിച്ചും,അരക്കിലോ മത്തി പോരിക്കാന്‍ രണ്ടു കൂട്ട് സാമ്പ്രാണി തിരി കത്തിക്കേണ്ടി വരുന്നതിനെ കുറിച്ചും വിവരിച്ച്ചിട്ടുന്റ്റ്‌ ...
‘’’’കൊന്നാല്‍ പാപം തിന്നാല്‍ തീരും’’’,,,’’ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുതുന്ടം തിന്നണം’’’,,,’’ആമയെച്ചുടുമ്പോള്‍ .മലര്ത്തിച്ചുടണം’’,,ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം ‘’’,...തുടങ്ങിയ എത്രയെത്ര മലയാളം പഴചോല്ലുകലാണ് മലയാളിയുടെ മാംസ ഭക്ഷണ ശീലത്തെ വെളിവാക്കുന്നതിനായി പ്രചാരത്തിലുള്ളത് ............
അന്യന്റെ ഭക്ഷണ ശീലങ്ങള്‍ പോലും നിര്ണ.യിക്കാനുള്ള അവകാശം ആരെങ്കിലും കവര്ന്നെടുക്കുന്നത് എന്തിനാണ്?
ശാസ്ത്രത്തെ മറച്ചു പിടിച്ചാണ് ബാലിശവും ശാസ്ത്രത്തിനു നിരക്കാത്തതുമായ വാടമുഖങ്ങലുമായി,സസ്യാഹാര പ്രചാരണത്തിന്റെയും പ്രകൃതി ചീക്സയുറെയും പേരില്‍ മാംസഭാക്ഷനത്തിനെതിരെ ചില വിഭാഗങ്ങള്‍ രംഗത്തെത്തുന്നത് അതിനു ചില ഉദാഹരണങ്ങള്‍ ....
''പശുവും മനുഷ്യനും പ്രകൃതി പരമായി സസ്യഭുക്കുകളാണ്.കാരണം,അവയുടെ കുടലിന്റെ നീളം തുല്യമാണ്.മാംസ ഭുക്കായ സിംഹത്തിന്റെ കുടലിന് നീളം കുറവാണ്.മനുഷ്യര്‍ക്ക്‌ കൊമ്പല്ലില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കാണ്.മനുഷ്യര്‍ക്ക്‌ മാര്‍ജാരവര്‍ഗത്തെപോലെ ഉള്ളിലേയ്ക്ക് വലിക്കാവുന്ന നഖങ്ങളില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കാണ്.
എന്നാല്‍ മാംസപ്രിയറില്‍ ചില മിടുക്കന്മാര്‍ ഇതുനുള്ള ഇതിനെ നേരിടുനത് ഇങ്ങനെയാണ് ...
മനുഷ്യര്‍ക്ക്‌ പശുവിനെ പോലെ കുളംപില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കല്ല,മനുഷ്യന്റെ ആമാശയത്തിന് പശുവിനെ പോലെ നാല് അറകളില്ല,മനുഷ്യന്‍ അയവേട്ടാറുമില്ല.അതിനാല്‍ മനുഷ്യന്‍ സസ്യഭുക്കല്ല,കൊമ്പല്ല് മനുഷ്യര്‍ക്ക്‌ ഉണ്ട്ട് ..മനുഷ്യന്‍ മാംസഭുക്ക്കൂടിയാണ് ..എന്നു അതെ ശാസ്ത്രമാനദണ്ടങ്ങള്‍ വെച്ചു മറുപടി പറയാറുമുണ്ട് ..
ഹിന്ദുത്വ ദേശീയതയുടെ വക്താക്കളാണ് ആദ്യമായി ഇന്ത്യയില്‍ നമ്മുടെ ഭക്ഷനതളികയിലും അക്രമാസക്ത അധിനിവേശം നടത്തിയത് പശുമാംസ നിരോധം ഇന്ത്യയിലെ പലസംസ്ത്താനങ്ങളിലും വൈകാരികമായ ഒരു നിയമമാണ് 'ബ്രാഹ്മണമെനു'വത്രേ ഇന്ത്യയിലെ 'ഐഡിയല്‍ ഫുഡ്‌',അതിലും തമാശയുണ്ട് .പശുവില്‍ നിന്നും ലഭിക്കുന്ന പാലും പാലുല്പന്നങ്ങളും ഇവര്‍ക്ക്‌ വെജിറ്റേറിയന്‍ ഫുഡിന്റെ പരിതിയിലും...
യഥാര്ത്ഥ ത്തില്‍ ഫാഷിസത്തിന്റെ മറ്റെല്ലാവാദമുഖങ്ങളെയും പോലെതന്നെ ചരിത്രപരമായോ വസ്തുതാപരമായോ യാതൊരു അടിത്തറയും ഇല്ലാത്തതാണ് അവരുടെ മാംസാഹാര വിരോധവും.മനുഷ്യന്‍ ചരിത്രത്തില്‍ എന്നും മിശ്രഭുക്കായിരുന്നു എന്നതിന് രേഖപെടുത്തപെട്ട തെളിവുകള്‍ ധാരാളമാണ്.
മനുഷ്യന്റെ ഭക്ഷണ ശീലങ്ങള്‍ നിര്ണനയിക്കാന്‍ ഏറ്റവും അര്ഹ‍മായത് ആരോഗ്യ ശാസ്ത്രമാണ് ഇന്ത്യയിലാകട്ടെ വളെരെ അംഗീകാരമുള്ള തനത് ചികില്സാാ ശാസ്ത്രമായ ആയുര്വേഗദം ഒരു ‘ഉപവേദം’ എന്ന രീതിയില്‍ തന്നെ ആധികാരികമായി മാംസഭാക്ഷനത്തെ എങ്ങനെ നോക്കികാനുന്നു എന്നത് ഏറ്റവും പ്രസക്തമാണ്.
ഓരോ ഋതുവിലും നാം എന്ത് കഴിക്കണംഎന്ന്കാലാവസ്തയ്ക്കനുസരിച്ച്ചു വിവരിക്കുന്ന അഷ്ടാംഗഹൃദയം എന്ന ആധികാരിക ആയുര്വേിദ ഗ്രന്ഥത്തില്‍ മാംസ ഭക്ഷണത്തെ കുറിച്ചുള്ള പരാമര്ശനങ്ങള്‍ ശ്രദ്ധയോമാണ്. ആറു ഋതുക്കളിലും മാംസം കഴിക്കണമെന്ന് ആയുര്വേരദം ഈ അധ്യായത്തില്‍ വിധിക്കുന്നു.ഹേമന്ത-ശിശിര ഋതുക്കളില്‍ പുഷ്ടിയുള്ള മാംസവും വസന്ത ഋതുവില്‍ ശൂലത്തില്‍ കോര്ത്തു വേവിച്ച മാംസവും ഗ്രീഷ്മത്ത്തില്‍ ജംഗല മാംസക്കറി കൂട്ടി വെളുത്ത ചെന്നലരി ചോറും വര്ഷു- ശരത് ഋതുക്കളില്‍ ജംഗല മാംസവും കഴിക്കണമെന്ന് ഋതുച്ചര്യ അധ്യായത്തിലൂടെ ആയുര്വേിദം നിര്ദേെശിക്കുന്നു. മൃഗങ്ങളുടെ കൊഴുപ്പും മജ്ജയും ആയുര്വേിദത്തിലെ ‘ചതുര്‍ സ്നേഹം’ എന്നാ വിഭാഗത്തില്‍ നെയ്യിനും തൈലത്തിനും ഒപ്പം സ്നേഹപാനം എന്നാ ചീക്സയില്‍ വിധിക്കുന്നതാണ്.മാംസത്തെ,കൃശതയുടെ ചീക്സയിലെ ഏറ്റവും പ്രധാന മരുന്നായിട്ടാണ് ആയുര്‍വേദത്തില്‍ പരിച്ചയപെടുത്തുന്നത്..
പിന്നെ അന്യന്റെ ഭക്ഷണ ശീലങ്ങള്‍ പോലും നിയന്ത്രിക്കുന്ന അല്ലങ്കില്‍ മനുഷ്യന്റെ ഭക്ഷണ തളികയില്‍ എന്ത് വിളമ്പണം അഥവാ മാംസ്യമാണോ പച്ച്ചക്കരിയാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ആഹരിക്കുന്നവനുല്ലതാണ് അല്ലാതെ അത് വേറൊരാള്‍ കവര്ന്നെടുക്കുന്നത് എന്തിനാണ്.എനിക്ക് സസ്യാഹാരത്തോടപ്പം ഗോമാംസവും കഴിക്കനമെന്നുന്ടങ്കില്‍ എന്നെ എന്തിനു തടയണം

2 comments:

  1. sasayharam kondu rogam mattan sadhikkan suhruthey ,for eg:if u go for fruit diet for cettain days u can cure piles ,heart disease,ashtama ,sinus etc etc etc can u cure any diseases with non-veg food .not for arguing purpose but to clear my doubt .non veg food ragam varuthunnu ,veg food i dont mean fried items and third rate veg food

    ReplyDelete
  2. ennaa thankal poyi panniye thinnu bai

    ReplyDelete